മാമാങ്കം : മറച്ചുപിടിച്ച വെളിച്ചങ്ങൾ
Author :
₹300.00
ആമുഖം
എല്ലാ നന്മയും നിറഞ്ഞുനിന്ന മഹോത്സവമായിരുന്നു വ്യാഴവട്ടത്തിലൊരിയ്ക്കൽ തിരുനാവായയിൽ നടന്നുവന്ന മഹാമാഘ മഹോത്സവം. ശ്രേഷ്‌ഠമായൊരു സാംസ്‌കാരികസംഗമം. പ്രകൃതിയെ മൊത്തം ദേവതയായിക്കണ്ട്, പുഴയെ അമ്മയായിക്കണ്ട് ഒരു പുണ്യസ്‌നാനം. വിദ്വാൻമാരും ശാസ്ത്രജ്ഞരും കലാകാരൻമാരും കായികപ്രതിഭകളും ഒത്തു ചേർന്നിരുന്ന മഹാസംഗമം. നല്ലതിനെയെല്ലാം മറന്ന്, എല്ലാം അട്ടിമറിച്ച്, ഇത് മാമാങ്കമാണെന്നും തെക്കേ ഇന്ത്യയിലെ പ്രധാന ചന്തയായിരുന്നു ഇതെന്നും അതിന്റെ നേത്യത്വം പിടിച്ചടക്കാൻ നടത്തുന്ന യുദ്ധത്തിൽ വെട്ടും കുത്തും ചാവലുമെല്ലാം സ്വാഭാവികം എന്നും നമ്മളോട് പലരും പലവിധത്തിൽ കള്ളം പറഞ്ഞു. വെറും ഇരുനൂറ്റമ്പത് വർഷംകൊണ്ട് നമ്മൾ മറന്നുപോയ ഒരു ധാർമ്മികപ്രഭാവത്തെ അന്വേഷിച്ചുപോയപ്പോൾ എഴുത്തുകാരനിലെ ജിജ്ഞാസുവിന് കിട്ടിയ വെളിച്ചങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്. ചരിത്രത്തെ ഇത്രയും രസകരമായും ലളിതമായും കഥയുടെ ഭംഗി ചേർത്ത് പറയാനാവും എന്ന് ജയരാജ് മിത്ര വീണ്ടും അത്ഭുതപ്പെടുത്തുന്ന പുസ്‌തകം.
ഉള്ളടക്കം
1. കേരളത്തിൽ യുക്തിയുടെ ദേവത ബന്ധനത്തിലാണ്
2. മാമാങ്കം യുദ്ധമല്ല; മഹാമാഘമാണ്
3. എന്താണ് മാഘം?
4. ഭാരതപ്പുഴയുടെ ഉത്ഭവകഥ
5. ഭാരതപ്പുഴ ദക്ഷിണഗംഗയായത്
6. ഗംഗാനദി ഭാരതപ്പുഴയായ കഥ
7. തിരുമൂർത്തിമലയും ദത്താത്രേയനും
8. തിരുനാവായയെ നശിപ്പിക്കേണ്ടത് ആരുടെ ആവശ്യം?
9. ഭാരതപ്പുഴയ്ക്ക് ഈ പേര് എങ്ങനെ കിട്ടി?
10. ഗുരുതൊട്ട് ഗുരുവരെ ഒരു യാത്ര
11. തിരുനാവായ വിഷ്‌ണുവിൻ്റെ ദിവ്യദേശം
12. മാർക്കണ്ഡേയനും നാവാമുകുന്ദനും
13. തിരുനാവായയുടെ അത്ഭുതങ്ങൾ
14. തിരുനാവായയിലെ വെളിച്ചങ്ങൾ മറച്ചുപിടിയ്ക്കാൻ ശ്രമിയ്ക്കുന്നവർ
15. തിരുനാവായ ഒരു ദേശം മാത്രമല്ല
16. ഭഗവതിക്കല്ല് എവിടെയാണ്?
17. ഹനുമാൻതറ പൊളിച്ചതാര്?
18. നിളാ ആരതി എന്തിന്?
19. യാഗം – മഹാമാഘം
20. പെരുമാളിനുശേഷമുള്ള മഹാമാഘം
21. തിരുമാന്ധാംകുന്നിലമ്മയുടെ അരുളപ്പാട്
22. മാമാങ്കസ്മാരകങ്ങൾ തീരുമാനിച്ചതാര്?
23. തിരുനാവായയിലെ സ്ഥലപ്പേരുകൾ
24. കഥകളിലേയ്ക്കു മടങ്ങാം
Related products
-
മരിച്ചവരുടെ ഉത്സവം
₹200.00 -
ഗണുക്കുട്ടന്റെ ഗണപതിക്കുമ്പ !
₹200.00 -
അരികിൽ നീ ഇല്ലായിരുന്നെങ്കിൽ
₹200.00 -
ആറടി മണ്ണിന്റെ പാട്ടുകാരൻ
₹200.00








Reviews
There are no reviews yet.